---
title: "ദേശീയ കാൻസർ ബോധവത്ക്കരണ ദിനം കല്ലിക്കണ്ടി എൻ എ എം കോളേജിൽ ആചരിച്ചു."
english_title: "National Cancer Awareness Day was observed at Kallikandi NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160702/National Cancer Awareness Day was observed at Kallikandi NAM College"
published_at: "2023-11-09T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c4fe5c5d18_IMG-20231108-WA0082.jpg"
keywords: []
---

# ദേശീയ കാൻസർ ബോധവത്ക്കരണ ദിനം കല്ലിക്കണ്ടി എൻ എ എം കോളേജിൽ ആചരിച്ചു.

> **Lead Summary:** ദേശീയ കാൻസർ ബോധവത്ക്കരണ ദിനം കല്ലിക്കണ്ടി എൻ എ എം കോളേജിൽ ആചരിച്ചു.

## Article Content

ദേശീയ കാൻസർ ബോധവത്ക്കരണ ദിനം കല്ലിക്കണ്ടി എൻ എ എം കോളേജിൽ ആചരിച്ചു.

കണ്ണൂരിലെ ഓൺക്യൂർ ബയോ സൊല്യൂഷൻസ് ഡോ.ടി.ആർ ദീപ്തി ബോധവത്കരണ ക്ലാസെടുത്തു.

കോളേജിലെ വിമൻസ് സെല്ലിൻ്റെയും, എൻ.എസ്.എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് കോമ്പൗണ്ടിൽ ഹ്യൂമൻ റിബൺ തീർത്തത് വേറിട്ട കാഴ്ചയായി. പ്രിൻസിപ്പൽ ഡോ.ടി.മജീഷ് ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.

ഡോ.കെ.എം മുഹമ്മദ് ഇസ്മയിൽ അധ്യക്ഷനായി. വിമൻസ് സെൽ കോഡിനേറ്റർ എൻ.ഷസ്നി സ്വാഗതവും, എൻ.എസ്.എസ് കോഡിനേറ്റർ ഡോ. പി.വി സുനിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160702/National Cancer Awareness Day was observed at Kallikandi NAM College)